സംസ്ഥാന സർക്കാരിന്റെ കേരളപ്പിറവി ആഘോഷമായ കേരളീയം തുടങ്ങി, ഒപ്പം തന്നെ വിമര്‍ശനവും പ്രതിപക്ഷ പ്രതിഷേധവും. കേരളീയർ എന്ന അഭിമാന ബോധം വളർത്തുകയും മാറിയ കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി . അഴിമതിയുടെ പൊന്‍കിരീടം സര്‍ക്കാരിന് സമര്‍പ്പിക്കുന്നെന്ന് പ്രതിപക്ഷനേതാവ് . കേരളീയം പാര്‍ട്ടിയുടെ തിര‍ഞ്ഞെടുപ്പ് പ്രചാരണപരിപാടിയാണെന്നും കേരളത്തിനു പൊറുക്കാനാകാത്ത ധൂര്‍ത്താണെന്നുമാണ് പ്രതിപക്ഷവിമര്‍ശനം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കേരളീയം അഭിമാനമോ ധൂര്‍ത്തോ?

 

Counter Point on Keraleeyam 2023