CounterPoint090923
പുതുപ്പള്ളിയിലെ തോല്‍വിയില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണ്. അത് വിചിത്രമെന്നാണ് പ്രതിപക്ഷത്തിന്‍റെ പക്ഷം. ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദന്‍ എവിടെയെന്ന് വി.ഡി.സതീശന്‍. എല്‍ഡിഎഫ് ദുര്‍ബലമായെന്ന് ചിത്രീകരിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളാ കോണ്‍ഗ്രസ് എം വോട്ടു കിട്ടിയില്ലെന്ന് സിപിഐ. ആ വിലയിരുത്തല്‍ തെറ്റെന്ന് സ്റ്റീഫന്‍ ജോര്‍ജ്. പോരായ്മകള്‍ തിരുത്തുമെന്ന് വാസവന്‍. പുതുപ്പള്ളി വിധിയറിഞ്ഞ രണ്ടാംനാളിലെ പ്രതികരണങ്ങളുടെ രത്നച്ചുരുക്കമാണിത്. എന്നാല്‍ പുതുപ്പള്ളിയിലെ തോല്‍വിയില്‍ സിപിഎം പഠിച്ചതെന്താണ്? ഇനിയും മനസിലാക്കാത്തത് എന്താണ്? പുതുപ്പള്ളിയില്‍ വോട്ടായ വികാരത്തിന്‍റെ ഒരംശമെങ്കിലും കേരളത്തില്‍ ആകെയുണ്ടോ? അതോ സര്‍ക്കാര്‍ വിരുദ്ധത ‘പൊള്ളയായ പ്രതീതി മാത്രമോ? കാണാം കൗണ്ടര്‍ പോയന്‍റ്....