മുഖ്യമന്ത്രി മിണ്ടാതിരുന്നാൽ എഐ ക്യാമറ വിവാദം കണ്ണടയ്ക്കുമോ?

നിര്‍മിത ബുദ്ധി ക്യാമറ പദ്ധതിക്ക് പിന്നില്‍ തന്റെ മകന്റെ ഭാര്യാപിതാവെന്ന ഗുരുതര ആരോപണത്തോട് ഒരു പ്രസ്താവനകൊണ്ടുപോലും പ്രതികരിക്കാതെ മുഖ്യമന്ത്രി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പൊതുയോഗത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞെങ്കിലും ഒരു പരോക്ഷ പ്രതികരണംപോലും ഈ പ്രശ്നത്തില്‍ ഇല്ല. എന്തുകൊണ്ടാണത്? പദ്ധതിയെക്കുറിച്ച് ഒരുപാട് ആക്ഷേപങ്ങള്‍ ജനമധ്യത്തിലിരിക്കെ, സര്‍‍ക്കാര്‍ തന്നെ രണ്ട് അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിരിക്കെ, മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്ത് നാളുകള്‍ മാത്രമായ പദ്ധതിയിലെ ആക്ഷേപങ്ങളോടുള്ള ഈ മൗനം ശരിയോ? അസംബന്ധം എന്ന ഒരു വാക്കുപോലും പിണറായി വിജയനില്‍നിന്ന് ഉണ്ടാകാത്തത് എന്തുകൊണ്ടാണ്? സര്‍ക്കാര്‍ അങ്ങനെ കണ്ണടച്ചാല്‍ ക്യാമറ വിവാദത്തിന്റെ കണ്ണടയുമോ? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.വിഡിയോ കാണാം

Counter point on Will the AI ​​camera controversy turn a blind eye if the CM stays silent?