പെട്രോള്‍, ഡീസല്‍, വെള്ളം, വാഹനം മുതല്‍ മദ്യം, മണ്ണ്, കോടതിവ്യവഹാരം വരെ... നിത്യജീവിതച്ചെലവ് കുത്തനയേറ്റിയ ഒരുപിടി നികുതി തീരുമാനങ്ങള്‍ പ്രാബല്യത്തിലായത് ഇന്നലെയാണ്. അതേ ഇന്നലെത്തന്നെ, തുടര്‍ ഭരണത്തിന്‍റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ഔദ്യോഗിക തുടക്കമിട്ടു പിണറായിസര്‍ക്കാര്‍. ഇനി രണ്ടുമാസക്കാലം 50 കോടി രൂപ ചെലവാക്കി ജില്ലതോറും ആഘോഷ പരിപാടികള്‍, പ്രചാരണങ്ങള്‍. ജനത്തിന് ദുസ്സഹമായ നികുതി, വിലക്കയറ്റം സൃഷ്ടിച്ച വേളയില്‍ സർക്കാർ ആഘോഷ പരിപാടികള്‍ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം. നാടിന്റെ വികസനത്തിലെ അസഹിഷ്ണുതയാണ് അവര്‍ക്കെന്ന് മുഖ്യമന്ത്രി. മൂന്നാം ആണ്ടെത്തുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പോക്ക്... എങ്ങനെയാണ്? എങ്ങോട്ടാണ്?

 

Counter Point on Government's Annual Celebration and Cess on People