നിലമേലിലെ അക്രമത്തില്‍ ന്യായമെന്ത്?; ഐക്യം അക്രമത്തിനും ഭീഷണിക്കുമോ?

ഇന്നലെ ഉച്ചകഴിഞ്ഞ്  മൂന്ന് മണിയോടെ കൊല്ലം നിലമേലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അതിന്‍റെ ഉടമയെ, CITU അംഗങ്ങളായ തൊഴിലാളികള്‍, പത്തു പന്ത്രണ്ടുപേര്‍ ചേര്‍ന്ന്

ഇഞ്ചം പരുവം തല്ലുന്നതിന്‍റെ ദൃശ്യങ്ങളാണ് കണ്ടത്. കടയുടെ ഗോഡോണില്‍ മദ്യപിച്ചെത്തിയ തൊഴിലാളിയെ തടഞ്ഞതിന് പ്രതികാരമാണിതെന്ന് കടയുടമ. സ്ഥാപന ഉടമയുടെ ഭാഗത്തും വീഴ്ചയുണ്ടെന്ന് സിഐടിയു ജില്ലാ നേതൃത്വം.  നിയമവിരുദ്ധ സംഘം ചേരലും, അതിക്രമവും, മര്‍ദനവും അടക്കം വകുപ്പുകള്‍ ചേര്‍ത്ത് അഞ്ച് സിഐടിയു പ്രവര്‍ത്തകരെ 24 മണിക്കൂറിന് ശേഷം പൊലീസ് അറസ്റ്റു ചെയ്യുന്നു.  സംരഭക സൗഹൃദ സംസ്ഥാനമെന്ന് സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നിടത്താണ്, തുടരെ ഇത്തരം സംഭവങ്ങള്‍.. എത്രയാവര്‍ത്തി നമ്മള്‍ ചൂണ്ടിക്കാട്ടിയാലും തീരാതെ അങ്ങനെ.. തൊഴിലാളി ഐദ്യം ഇങ്ങനെ ഗൂണ്ടായിസത്തിനുകൂടി വഴിമാറുന്നത് എന്തുകൊണ്ടാണ് ? ഇത്തരം കേസുകള്‍ക്കും അതിലെ പ്രതികള്‍ക്കും പിന്നീട് സംഭവിക്കുന്നതെന്താണ്.. ?