പോപ്പുലര്‍ ഫ്രണ്ടിനെ എന്തു ചെയ്യണം? മുന്നണികളുടെ നിലപാടെന്ത്?

പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും രാജ്യവ്യാപക റെയ്ഡ്‌. ഏഴ് സംസ്ഥാനങ്ങളിൽനിന്നായി ഇതുവരെ 200ലേറെപ്പേരെ അറസ്റ്റിലായി. സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധസേനകളുടെതാണ് നടപടി.  സംഘടനയെ നിരോധിക്കുന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ. വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ ആദ്യം ആർഎസ്എസിനെയാണ്  ഇന്ത്യയിൽ നിരോധിക്കേണ്ടതെന്ന് സി.പി.എം. PFI യെ നിരോധിക്കണം എന്ന അഭിപ്രായം സി.പി.എമ്മിനില്ല. നിരോധിച്ചാൽ അവർ മറ്റു പേരുകളിൽ വരും. എസ്.ഡി.പി.ഐയുമായി ഒരു കാലത്തും സിപിഎം സഖ്യമുണ്ടാക്കിയിട്ടില്ലെന്നും എം.വി.ഗോവിന്ദന്‍ . കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടിയില്‍ കേരളത്തിലെ മുന്നണികളുടെ നിലപാടെന്താണ്?