തെരുവുനായ ആക്രമണത്തിന് പരിഹാരമുണ്ടോ? വാക്സീനേഷന്‍ ഫലപ്രദമോ?

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും അടിയന്തരമായി പരിഹരിക്കേണ്ടത് തെരുവുനായപ്രശ്നമാണെന്ന് വൈകിയാണെങ്കിലും സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. നടപടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു മാസം നീളുന്ന അതിതീവ്രവാക്സിനേഷന്‍ യജ്ഞം നടത്തും. അക്രമകാരികളായ നായകളെ കൊല്ലാന്‍ സുപ്രീംകോടതിയോട് അനുമതി തേടും. ഹോട്സ്പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്, അവിടെ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും തദ്ദേശമന്ത്രി എം.ബി.രാജേഷ് പറയുന്നു. പക്ഷേ ഇതൊക്കെ നടന്നു കാണും വരെ തെരുവുനായ ആക്രമണത്തില്‍ എന്തു ചെയ്യാനാകും? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കര്‍മപദ്ധതി അടിയന്തരപരിഹാരമാകുമോ?