പേപ്പട്ടികളുടെ കടിയേറ്റു മരിക്കണോ? സർക്കാരിന് നിസംഗതയോ?

തെരുവ് നായ ആക്രമണത്തെ തുടർന്ന് പേവിഷബാധയ്ക്കെതിരെ മൂന്ന് കുത്തിവെപ്പ് എടുത്തിട്ടും ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലച്ചോറിലേക്ക് വൈറസ്  പടർന്നതാണ് മരണ കാരണം. വിദഗ്ധ പരിശോധനയില്‍ അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. അഭിരാമിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും കുടുംബരോഗ്യ കേന്ദ്രങ്ങളിൽ പ്രാഥമിക ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി. സര്‍ക്കാരിന്റെ നിസംഗതയാണ് സാഹചര്യത്തിന് കാരണമെന്ന് പ്രതിപക്ഷം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പേവിഷബാധമരണങ്ങളില്‍ സര്‍ക്കാരിന് നിസംഗതയുണ്ടോ?