പേവിഷബാധ തടയാൻ വഴിയില്ലേ?; സർക്കാർ ചെയ്യേണ്ടതെന്ത്?

കേരളത്തെ അടുത്ത ദിവസങ്ങളിലായി അതിജാഗ്രതയിലാക്കുന്ന ഒരു വാര്‍ത്തയാണ് പേവിഷബാധയേറ്റുള്ള മരണം. പേവിഷബാധയേറ്റ് 20 പേര്‍ മരിച്ചു, അതില്‍ 5 പേര്‍ പൂര്‍ണമായോ ഭാഗികമായോ വാക്സീന്‍ സ്വീകരിച്ചിരുന്നവരാണ്. ഇക്കാര്യം ഇന്നലെ അടിയന്തപ്രമേയത്തിനായി പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ ആരോഗ്യമന്ത്രിയെ തിരുത്തി മുഖ്യമന്ത്രി തന്നെ പേവിഷവാക്സീന്റെ ഫലപ്രാപ്തിയില്‍ അന്വേഷണവും പ്രഖ്യാപിച്ചു. തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ ദുരിതം വര്‍ധിക്കുന്നതും കേരളത്തിലങ്ങോളമിങ്ങോളം സ്ഥിരം കാഴ്ച. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പേവിഷപ്രതിരോധത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ പര്യാപ്തമോ?