ജനവിധികള്‍ അട്ടിമറിക്കപ്പെടുന്നോ? ഇന്ത്യന്‍ രാഷ്ട്രീയം ഇതെങ്ങോട്ട്?

മഹാരാഷ്ട്ര ഒരു ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. ശിവസേന എംഎല്‍എമാരുടെ ശക്തിപരീക്ഷണത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജയിക്കില്ലെന്ന് ഉറപ്പായി. അതോടെ പറഞ്ഞതെല്ലാം വിഴുങ്ങാമെന്ന അവസ്ഥയിലുമാണ് മാതോശ്രീ ക്യാംപ്. കോണ്‍ഗ്രസും എന്‍സിപിയും അടങ്ങുന്ന അസാധാരണ സഖ്യംപോലും ഉപേക്ഷിക്കാമെന്ന സൂചനകള്‍ ഉദ്ധവിനുവേണ്ടി സഞ്ജയ് റാവത്ത് വിമത ക്യാംപിന് നല്‍കി. മടങ്ങിവന്നാല്‍ എന്തും ചര്‍ച്ചചെയ്യാമെന്നതാണ് ഓഫര്‍. ഇത് മഹാസഖ്യത്തിലെ കോണ്‍ഗ്രസിനെയും എന്‍സിപിയെയും ചൊടിപ്പിച്ചിട്ടുണ്ട് എങ്കിലും എംഎല്‍എമാരില്‍ സിംഹഭാഗവും മറുവശത്ത് നില്‍ക്കുമ്പോള്‍ സേനയ്ക്ക് മുന്നില്‍ മറ്റ് സാധ്യതകളില്ല എന്നതാണ് രാഷ്ട്ീയസാഹചര്യം. അപ്പോള്‍ ഇനി ഇതിന്റെ തുടര്‍ച്ചയിലെ നീക്കങ്ങള്‍ എന്തെന്നും എപ്പോഴെന്നും മാത്രമേ അറിയേണ്ടതുള്ളൂ. ബിജെപി ഇതര സര്‍ക്കാരുകളുടെ നിലനില്‍പ് ഇന്ത്യയില്‍ ഇന്ന് വെല്ലുവിളിയോ? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്. വിഡിയോ കാണാം: