സ്വപ്ന എപ്പിസോഡില്‍ ജനം വലയണോ? പേടി ആര്‍ക്ക്? പേടിക്കേണ്ടത് ആര്?

മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വപ്ന കരഞ്ഞ് പറഞ്ഞത് പ്രധാനമായും രണ്ട് കാര്യങ്ങള്‍. 1) അഭിഭാഷകനെതിരെ അടക്കം കേസെടുത്ത്  വേട്ടയാടുന്നു.  2) ഷാജ് കിരണ്‍ പറഞ്ഞെതെല്ലാം സംഭവിക്കുന്നു, അയാള്‍ മുഖ്യമന്ത്രിയുടെ ദൂതനല്ല എന്ന് എങ്ങനെ വിശ്വസിക്കും. ? 

ഇവ ചോദ്യങ്ങളായി അതേ നിലയില്‍ തന്നെ നമ്മള്‍ അഥികളുടെ മുന്നിലേക്ക് വയ്ക്കുകയാണ്. മറ്റൊന്ന് ഇന്നലെ മുതല്‍ ഇതുവരെ കണ്ട കാര്യങ്ങള്‍. വിജിലന്‍സ് മേധാവി MR അജിത് കുമാറിനെ ധൃതിപ്പെട്ട് മാറ്റുന്നു. ഇന്ന് കോട്ടയത്തും കൊച്ചിയിലുമായി ജനത്തെ വലച്ച് പൊലീസ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നു. മാധ്യമപ്രപവര്‍ത്തകരുടെ കറുത്തമാസ്ക് പോലും അഴിപ്പിക്കുന്നു. ഒരു പിപ്പിടിയും ചെലവാകില്ലെന്ന് മുഖ്യമന്ത്രി ഒരു സമ്മേളന വേദിയില്‍ ആവര്‍ത്തിക്കുന്നു. ഗൂഡാലോചനയുടെ ഭാഗമാക്കുന്നുവെന്ന് ഷാജ് കിരണിന്‍റെ പരാതി, മതനിന്ദക്ക് സ്വപ്നയുടെ അഭിഭാഷകനെതിരെ കേസ്, പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് അഭിഭാഷകന്‍. കേരള രാഷ്ട്രീയത്തില്‍ ഈ വിവാദത്തിന്‍റെയും നിയമപ്പോരിന്‍റെയും അലയൊലി േവ‌ഗത്തിലടങ്ങില്ല എന്ന് വ്യക്തം. ഈ പോയ്ന്‍റിലാണ് ഇന്നത്തെ ചോദ്യം. ഇവിടെ ആരാണ് പേടിക്കുന്നത് ? ആരാണ് പേടിക്കേണ്ടത് ?