സ്വപ്ന പാതിയില്‍ നിര്‍ത്തുന്നതെന്ത്?; സര്‍ക്കാര്‍ പ്രതിരോധം സംശയകരമോ?

സ്വപ്നസുരേഷിന്റെ ആരോപണങ്ങള്‍ നാടകീയമായ വഴിത്തിരിവുകളില്‍ എത്തിനില്‍ക്കുകയാണ്. രഹസ്യമൊഴിയിൽ നിന്നും പിൻമാറണമെന്ന് മുഖ്യമന്ത്രിയുടെ ദൂതൻ സമ്മർദ്ദം ചെലുത്തിയതായി സ്വപ്നയുടെ പുതിയ ആരോപണം. സ്വപ്നയുടെ അടുത്ത സുഹൃത്തെന്നും മുഖ്യമന്ത്രിയെ പരിചയം പോലുമില്ലെന്നും ആരോപണം നേരിട്ട ഷാജ് കിരണ്‍. 

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കെന്നും ഹൈക്കോടതിയിലെ ജാമ്യാപേക്ഷയില്‍ സ്വപ്ന ആവര്‍ത്തിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പ്രതിരോധമോ ഭീഷണിയോ?