നടിയെ അപമാനിക്കുന്നതെന്തിന്? അവള്‍ ചെയ്ത തെറ്റെന്ത്? മുദ്രാവാക്യം വിഴുങ്ങിയോ?

അവള്‍ക്കൊപ്പമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ നാവുകള്‍ തന്നെ ഇന്നു തിരിഞ്ഞു ചോദിക്കുകയാണ്, ആരാണ് പിന്നിലെന്നും എന്താണ് ദുരൂഹതയെന്നും. എന്താണ് അതിജീവിത ചെയ്ത കുറ്റം? അവസാനഘട്ടത്തില്‍ കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന തിരിച്ചറിവില്‍ ഹൈക്കോടതിയില്‍ പരാതിയുമായെത്തിയതാണോ അവൾ ചെയ്ത കുറ്റം? ആ പരാതിയില്‍ സര്‍ക്കാരിനോടും പൊലീസിനോടും വിചാരണക്കോടതിയോടും നിരവധി ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. ഈ ചോദ്യങ്ങളൊക്കെ ചോദിച്ചതല്ല ഭരണമുന്നണിയുടെ പ്രശ്നം. തൃക്കാക്കരയുടെ നേരത്ത് ചോദിച്ചുവെന്നതാണ് ഭരണമുന്നണിയുടെ ഏറ്റവും വലിയ പ്രശ്‌നം. അതിജീവിതയായ നടിയുടെ ഹര്‍ജി ദുരൂഹമെന്നാണ് ഇടത് നേതാക്കൾ പരസ്യമായി പ്രതികരിച്ചത്. പരാതിക്കാരിയെ പിന്നെയും അപമാനിക്കുന്നുവെന്നു പ്രതിപക്ഷവും തിരിച്ചടിച്ചു. ഞങ്ങള്‍ക്കൊപ്പമല്ലെങ്കില്‍ പിന്നെ അവള്‍ക്കൊപ്പമല്ല എന്ന നിലപാടാണോ ഭരണപക്ഷത്തിന്? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു