കേന്ദ്രം തീരുവ കുറച്ചതിന് പിന്നിലെന്ത്? സംസ്ഥാനവും കുറയ്ക്കണ്ടേ?

പെട്രോള്‍ ഡീസല്‍ വിലക്കുതിപ്പില്‍ ജനംവലഞ്ഞ് പൊരിയുന്ന നേരത്ത് നേരിയ ആശ്വാസമായി ഇന്നലെ കേന്ദ്ര നികുതി കുറച്ചത്. നികുതി കൂട്ടി കൂട്ടി വിലയിങ്ങനെ സഞ്ചുറികടത്തിയതും കണ്ണത്താവിധം കുത്തനെ ഉയര്‍ത്തിയതും കേന്ദ്രമാണ്.  അപ്പോഴൊക്കെ അതിന്‍റെ ആനുകൂല്യം പറ്റി പറ്റി സംസ്ഥാനവും അധികവരുമാനമുണ്ടാക്കി. ഒരറ്റ തവണപോലും ആ അധിക വരുമാനം വേണ്ടെന്ന് വയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറായില്ല. ഒറ്റത്തവണപോലും നികുതി കൂട്ടിയില്ലല്ലോ എന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇതേ കുറിച്ച് ചോദിക്കുമ്പോഴൊക്കെ പറഞ്ഞ് കൊണ്ടിരിക്കുന്നത്.  യഥാര്‍ഥത്തില്‍ ഈ രണ്ട് സര്‍ക്കാരുകളും ജനത്തോട് ചെയ്യുന്നതെന്താണ് ? ഒറ്റക്കേള്‍വിയില്‍ സാധരണക്കാരന് മനസിലാകാത്ത നികുതിക്കണക്കുകള്‍ പറഞ്ഞ് എത്രനാള്‍ ജനത്തെ പിഴിയും ?