പ്രതീക്ഷയേകും പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്; ജനവിശ്വാസം വീണ്ടെടുക്കുമോ?

തിരിച്ചുവരാന്‍ തലപുകയ്ക്കുകയാണ് കോണ്‍ഗ്രസ്. ദൗര്‍ബല്യങ്ങളുടെ ഭാണ്ഡഭാരം പേറുമ്പോഴും എല്ലാം മറികടക്കുമെന്ന ആത്മവിശ്വാസം പങ്കിടുന്നു അധ്യക്ഷ സോണിയാഗാന്ധി. രാജസ്ഥാനില്‍ ചിന്തന്‍ ശിബിര്‍ സമാപിക്കുമ്പോള്‍ ശ്രദ്ധേയമായ ചില തീരുമാനങ്ങളുണ്ടായിട്ടുണ്ട്.  ഭാരവാഹിത്വത്തിലും സ്ഥാനാർഥിത്വത്തിലും പകുതി പേര്‍ അന്‍പതു വയസ്സിൽ താഴെയുള്ളവരായിരിക്കും. പദവികളില്‍ 50 ശതമാനം ദലിത് ന്യൂനപക്ഷ, വനിതാ വിഭാഗങ്ങള്‍ക്ക്. ഒരാൾക്ക് ഒരു പദവി, ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് അങ്ങനെ ചില പ്രഖ്യാപനങ്ങള്‍. വിയര്‍പ്പൊഴിക്കിപ്പണിയെടുക്കാതെ മറുവഴിയില്ലെന്ന് രാഹുല്‍ ഗാന്ധി ഓര്‍പ്പിക്കുന്നു. 2024 നാലിന് മുന്‍പ് പത്ത് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ, ചിന്തന്‍ ശിബിര്‍ പങ്കിട്ട ബോധ്യങ്ങളും കൈ കൊണ്ട തീരുമാനങ്ങളും കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തുമോ ? പ്രതിപക്ഷത്തിന് പ്രതീക്ഷയോ നിരാശയോ?