നല്ലൊരു കാലം  ഇതുപോലെ സ്വപ്നത്തില്‍ മാത്രമായ സ്ഥാപനങ്ങള്‍ കുറവാണ്. ബജറ്റ് വിഹിതം, അല്ലാതെയുള്ള സഹായം, വായ്പ, മാറിമാറിവന്ന അധികാരികള്‍ അങ്ങനെ ഒരുപാടൊക്കെ കാലങ്ങളായി ചെയ്തിട്ടും കെഎസ്ആര്‍ടിസിക്ക് പറയാന്‍ നല്ല വാര്‍ത്തകള്‍ ഇല്ല. നാളെ വിഷുവാണ് മലയാളിക്ക്. രണ്ടുനാളപ്പുറം ഈസ്റ്റര്‍. റമസാന്‍ മാസവുമാണ്. ഈ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളമായില്ല. പരസ്യസമരങ്ങളിലേക്ക് ജീവനക്കാരുടെ സംഘടനകള്‍ പോകുമ്പോള്‍ ചോദ്യങ്ങള്‍ പലതാണ്. സ്ഥാപനത്തിന്റെ തലവര മാറ്റാന്‍കൂടി ലക്ഷ്യമിട്ട് തുടങ്ങിയ പുതിയ സംരംഭം കെ സ്വിഫ്റ്റിനുമില്ല ആദ്യനാളുകളില്‍ നല്ല വാര്‍ത്ത. സര്‍വീസ് തുടങ്ങി നാലുദിനം. അപകടത്തില്‍പ്പെട്ടത് നാല് ബസുകള്‍. ആദ്യയാത്രയില്‍ത്തന്നെ 35,000 രൂപയുടെ നഷ്ടം. നാല് ദിവസത്തിനിടെ രണ്ട് ഡ്രൈവര്‍മാരെ പറഞ്ഞുവിട്ടു. കെ. സ്വിഫ്റ്റിന് പറ്റുന്നതെന്താണ്?