കെ റെയിൽ 'രഹസ്യരേഖ' പുറത്ത്; പറഞ്ഞത് കള്ളങ്ങളോ? പദ്ധതി പ്രായോഗികമോ?

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സ്വപ്നപദ്ധതിയായ സില്‍വര്‍ ലൈനിന്‍റെ സ്വഭാവമെന്തെന്ന് പൗരപ്രമുഖര്‍ക്ക് മാത്രമല്ല, സാധാരണ പൗരന്‍മാര്‍ക്കും ഇന്ന് ഏകദേശ ധാരണയായി. രഹസ്യരേഖയെന്ന് സര്‍ക്കാരും കെ.റയിലും നിലപാടെടുത്ത, പ്രതിരോധ രഹസ്യങ്ങളടക്കം അടങ്ങിയതെന്ന് ചില വിദഗ്ധര്‍ പറഞ്ഞിരുന്ന വിശദപദ്ധതിരേഖ അഥവാ ഡിപിആര്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. പരിസ്ഥിതിക്ക് ഒരു ദോഷവും ഉണ്ടാവില്ലെന്ന് പൗരപ്രമുഖരോട് മുഖ്യമന്ത്രി പറഞ്ഞ പദ്ധതി നിര്‍മ്മാണഘട്ടത്തില്‍ തന്നെ പ്രളയവും മണ്ണിടിച്ചിലും ഉണ്ടാകാമെന്ന് പദ്ധതി രേഖ പറയുന്നു. 63,940 കോടി രൂപ ചിലവ് വരുന്ന പദ്ധതിയില്‍ 33,699 കോടി രൂപയും വായ്പയാണ്. ദിവസം ദിവസം 65,339 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിരേഖ പ്രായോഗികമോ ?