കെ റെയിലില്‍ യുദ്ധസന്നാഹമോ? ആശങ്ക തീര്‍ക്കാന്‍ ചര്‍ച്ച ആരോട്?

ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തീകരിച്ചതും ദേശീയ പാതാ വികസനം നടപ്പാക്കിയതും ചൂണ്ടിക്കാട്ടിയാണ് 532 കിലോമീറ്റര്‍ നീളമുള്ള സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കായി  വമ്പന്‍ സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചു സര്‍ക്കാര്‍. തിരുവനന്തപുരത്ത് പൗരപ്രമുഖരോടാണ് പിണറായി വിജയന്‍  കാര്യങ്ങള്‍ വിശദികരിച്ചത്. അടുത്തത് കൊച്ചിയിലെ പൗരപ്രമുഖരോടാണ് കാര്യങ്ങള്‍ വിശദീകരിക്കുക.  എന്നാല്‍ വരേണ്യവര്‍ഗത്തോടുള്ള ചര്‍ച്ചയെന്ന് പരിഹസിച്ച പ്രതിപക്ഷം സില്‍വര്‍ ൈലന്‍ കുറ്റികള്‍ പിഴുതെറിയുമെന്ന് വെല്ലുവിളിക്കുന്നു.ആശങ്ക തീര്‍ക്കുമോ വിശദീകരണം?