മുഖ്യമന്ത്രി പറഞ്ഞ ആ വികസനവിരുദ്ധര്‍ ആര്? എന്താണ് എതിര്‍പ്പ്?

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ ആദ്യ ബാച്ച് ഉദ്ഘാടനം ചെയ്തുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍നിന്നാണ് ഈ കേട്ടത്. ദേശീയപാതാ വികസനത്തിലും ഗെയില്‍ പദ്ധതിയിലും എതിര്‍പ്പുണ്ടായിരുന്നു. അതില്‍ കാര്യമില്ലെന്ന് എതിര്‍ക്കുന്നവരോടുതന്നെ കാര്യകാരണസഹിതം പറഞ്ഞു, ഏത് പുതിയ പരിഷ്കാരം വന്നാലും അതിന്റെ ഭാഗമായി ചിലരതിനെ എതിര്‍ക്കാന്‍ തയാറായി മുന്നോട്ടുവരും. ശാസ്ത്രീയമായി അപഗ്രഥനം ചെയ്യുക, എതിര്‍പ്പിന്റെ വശങ്ങളെന്തെന്ന് കൃത്യമായി മനസിലാക്കി മുന്നോട്ടുപോയാല്‍ ഇത്തരം എതിര്‍പ്പെല്ലാം നേരിടാനാകും എന്നതാണ് കഴിഞ്ഞ സര്‍ക്കാരിന്റെ അനുഭവം. വ്യക്തമാണ്, ഏത് പദ്ധതിയോടാണ്, ആരോടാണ് മുഖ്യമന്ത്രി ഈ പറഞ്ഞത് എന്നത്. സില്‍വര്‍ലൈന്‍ റയില്‍പദ്ധതിയുടെ നടപടികള്‍ മുന്നോട്ട് നീങ്ങുന്നതും, അതിനോടുള്ള നാട്ടുകാരുടേത് അടക്കമുള്ള പ്രതിഷേധങ്ങളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ. അപ്പോള്‍ ആ ചിലരെ സര്‍ക്കാര്‍ എങ്ങനെയാണ് കാണേണ്ടത്?