TAGS

ഇന്ത്യന്‍ പൗരന്‍മാര്‍ക്കു നേരെ പെഗസസ് ചാരസോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചോ എന്ന് സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സമിതി അന്വേഷിക്കും. വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറിയ മോദി സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കി കോടതി  അന്വേഷണസമിതിയെ പ്രഖ്യാപിച്ചു. ദേശസുരക്ഷ മറയാക്കി ഒഴിഞ്ഞുമാറാൻ സർക്കാരിന് ആകില്ലെന്നും സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും ലംഘിക്കപ്പെട്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട് എന്നും കോടതി വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകളോ അവരുടെ ഏജൻസികളോ പെഗസസ് വാങ്ങിയോ എന്നതുൾപ്പെടെ ഏഴ് വിഷയങ്ങൾ ആണ് സമിതി പരിഗണിക്കുക. ആരെയും വിളിച്ച് വരുത്തി മൊഴി എടുക്കാനും, രേഖകൾ വിളിച്ച് വരുത്താനും സമിതിക്ക് അധികാരമുണ്ടാകും. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു .പെഗസസ് അന്വേഷണം ഇന്ത്യന്‍ ജനാധിപത്യത്തിന് നീതി നല്‍കുമോ?