കെടുതി കഴിഞ്ഞു മതിയോ ജാഗ്രത? എത്ര ഗുരുതരം സാഹചര്യം? പിഴച്ചതെവിടെ?

കേരളം നിര്‍ണായകമായ മണിക്കൂറുകളിലൂടെ കടന്നു പോവുകയാണ്. നീരൊഴുക്ക് ശക്തമായതോടെ പ്രധാന ഡാമുകളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളുടെ ജാഗ്രതയിലാണ് കേരളം. ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ നാളെ രാവിലെ 11ന് തുറക്കും.  ഇടമലയാര്‍ ഡാമും രാവിലെ തുറക്കും . പെരിയാര്‍ തീരത്ത് പ്രത്യേകജാഗ്രത വേണം. പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നാളെ പുലര്‍ച്ചെ അഞ്ചിന് തുറക്കും. ഡാമുകളില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്ന പ്രദേശങ്ങളിലെല്ലാം അതീവജാഗ്രത വേണമെന്ന് സര്‍ക്കാര്‍ നിര‍്ദേശിച്ചു. സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.ബുധനാഴ്ച മുതല്‍ പരക്കെ മഴകിട്ടും. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കെടുതിയെ തടുക്കാന്‍ എവിടെയെല്ലാം ജാഗ്രത വേണം?