പൊടുന്നനെ നാടിനെ മുക്കി മഴ; എന്തിന്റെ സൂചന?; എങ്ങനെ കരുതാം?

ഇത്രയുമല്ല, ഇതിലുമെത്രയോ ഏറെ ഈ ഒറ്റപ്പകല്‍ കേരളം കണ്ടു. ദിവസം തുടങ്ങിയത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പില്‍. രണ്ട് ജില്ലകളില്‍ ഓറ‍ഞ്ച് അലര്‍ട്ട്. ആറിടങ്ങളില്‍ യെലോ. രാവിലെ പത്തിനും നാടാകെ പെരുമഴയില്ല. പിന്നെയുള്ള മണിക്കൂറുകള്‍കൊണ്ട് ചിത്രം മാറി. ചുരുങ്ങിയ സമയത്ത് അതിതീവ്രമഴയെന്ന പ്രതിഭാസം വീണ്ടും കേരളത്തില്‍ പലയിടത്തും കണ്ടു. രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും പ്രളയമോ എന്ന് കേരളത്തെയാകെ ഭയപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. അതിതീവ്രമഴ, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം. കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി കാണാതായവരില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂട്ടിക്കലും മുണ്ടക്കയത്തുമായി കാണാതായത് പന്ത്രണ്ടുപേരെയാണ്. ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടി അഞ്ച് വീടുകള്‍ ഒഴുകിപ്പോയി, അവിടെ പൂവഞ്ചിയില്‍ അഞ്ചുപേരെ കാണാതായി.  തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് പെണ്‍കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു. കോട്ടയം മണിമലയില്‍ വെള്ളം ഉയരുകയാണ്. ഒട്ടേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. എപ്പോള്‍വരെ വേണം കരുതല്‍? മണിക്കൂറുകള്‍കൊണ്ട് നാടിനെ മുക്കിയ ഈ മഴ നല്‍കുന്ന സൂചനയെന്താണ്?