കരാറുകാരെയും കൂട്ടി ചെന്ന എംഎഎൽഎ ആര്? മന്ത്രി തുറന്ന് കാട്ടേണ്ടേ?

അധികാരമേറ്റതു മുതല്‍ അഴിമതിയോട് വിട്ടുവീഴ്ചയില്ല എന്ന നിലപാടെടുക്കുന്നയാളാണ് പൊതുമരാമത്ത്മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാരോട് കര്‍ശനനിലപാടെടുത്ത് സമൂഹമാധ്യമങ്ങളില്‍ പോലും താരമാവുന്ന മന്ത്രി. പക്ഷേ കഴിഞ്ഞയാഴ്ച നിയമസഭയില്‍, കരാറുകാരും ജനപ്രതിനിധികളും തമ്മില്‍ എന്തോ അവിഹിത ബന്ധമുണ്ട് എന്ന തരത്തില്‍ മന്ത്രി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മന്ത്രിയുടെ നിലപാടിനെ നിയമസഭാകക്ഷിയോഗത്തില്‍ ഭരണകക്ഷി എംഎല്‍എമാര്‍ വിമര്‍ശിച്ചെന്നും ആരും ആ നിലപാടിനെ ചോദ്യം ചെയ്തില്ലെന്നും വാദമുണ്ട്. നിയമസഭാകക്ഷി യോഗത്തില്‍ സംഭവിച്ചത് എന്തു തന്നെയായാലും നിയമസഭയില്‍ പറഞ്ഞതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു എന്ന് മന്ത്രി ഇന്ന് ആവര്‍ത്തിച്ച സ്ഥിതിക്ക് ജനങ്ങള്‍ക്ക് അറിയേണ്ട ഒന്നുണ്ട്. ഏത് എംഎല്‍എയാണ് ശരിയല്ലാത്ത രീതിയില്‍ കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാന്‍ ചെന്നത്. നാടിന് ഹിതമല്ലാത്ത അത്തരം ഇടപെടല്‍ നടത്തുന്ന ജനപ്രതിനിധികളെ നാടിന് മുന്നില്‍ തുറന്നുകാട്ടേണ്ട ഉത്തരവാദിത്തം മന്ത്രിക്കുണ്ട്.  കരാറുകാരുമായി അവിശുദ്ധ ചങ്ങാത്തം ആര്‍ക്ക്? വിഡിയോ കാണാം.