കൊടുംക്രൂരത ആവർത്തിക്കാതിരിക്കുമോ? സാക്ഷികളില്ലാത്ത കേസ് തെളിയിച്ചതെങ്ങനെ?

ഉത്ര വധക്കേസിൽ പ്രതിയും ഭർത്താവുമായ സൂരജ് കുറ്റക്കാരനാണെന്നു കോടതി. ശിക്ഷാവിധി കോടതി ബുധനാഴ്ച  പറയും. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളും പ്രോസിക്യൂഷന്‍ വാദവും പൂര്‍ണമായും ശരിവച്ചാണ് പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജ‍ഡ്ജ് എം മനോജ് വിധി പറഞ്ഞത്. കേസ് അപൂർവങ്ങളിൽ അപൂർവമെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നതാണെന്ന പ്രോസിക്യൂഷന്‍ വാദം ശരിവച്ച്,  പ്രതിയായ സൂരജ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസില്‍ പ്രതി ശിക്ഷിക്കപ്പെടാന്‍ പോകുന്നത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പാഠമാകുമോ ഉത്രവധക്കേസിലെ ശിക്ഷാവിധി?