കേരള പൊലീസോ സുധാകരനോ..?; തട്ടിപ്പുകാരനെ സംരക്ഷിച്ചതാര്?

അവിശ്വസനീയമായ തട്ടിപ്പുകഥകളേക്കാള്‍ അവിശ്വസനീയമാണ് കേരളാപൊലീസ് തട്ടിപ്പുകാരനു വേണ്ടി ഒരുക്കിയ സംരക്ഷണം. സംശയം തോന്നി അന്നേ അന്വേഷിച്ചിരുന്നു എന്ന് ഇന്നലെ അവകാശപ്പെട്ട പൊലീസ് തന്നെ തട്ടിപ്പുകാരനെന്നു ബോധ്യപ്പെട്ട ശേഷവും മോന്‍സന്‍ മാവുങ്കലിന് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടുവെന്ന് ഇന്ന് തെളിവുകള്‍ വരുന്നു. മോന്‍സന്‍ മാവുങ്കലിന്റെ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ നിര്‍ദേശിച്ചത് മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരിട്ടാണെന്നതിലും തെളിവുകള്‍ പുറത്തുവന്നു. കേസില്‍ ആരോപണപെരുമഴ തുടരുന്നതിനിടെ മോന്‍സണ്‍ മാവുങ്കലുമായി അടുപ്പമുണ്ടെന്ന ആക്ഷേപം തള്ളി രാഷ്ട്രീയ നേതാക്കള്‍. മന്ത്രി അഹമ്മദ് ദേവര്‍കോവിലും, ഹൈബി ഈഡനും ആരോപണങ്ങള്‍ നിരസിച്ചപ്പോള്‍, തട്ടിപ്പിൽ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കെ.സുധാകരന്‍ ജാഗ്രത  പാലിക്കേണ്ടിയിരുന്നുവെന്ന് ബെന്നി ബെഹനാന്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. തട്ടിപ്പുകാരനെ സംരക്ഷിച്ചത് പൊലീസാണോ സുധാകരനാണോ?