സിപിഎം ബിഷപ്പിനു ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തോ?; സർക്കാർ മൗനത്തിലോ?

പാലാ ബിഷപ് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണത്തിനിടെ നടത്തിയ ചില പരാമര്‍ശങ്ങളെ തുടര്‍ന്ന് ഉണ്ടായ വിവാദം എങ്ങനെ കേരളം അവസാനിപ്പിക്കും? വിവാദം തീര്‍ന്നു എന്നുപറഞ്ഞാല്‍ അത് തീരില്ല. കാരണം അത്തരം പ്രതികരണങ്ങളും ചര്‍ച്ചകളും ആ പ്രസംഗം ഉയര്‍ത്തിവിട്ടു. പക്ഷെ സമുദായമൈത്രിക്ക് വലിയ കോട്ടമൊന്നും തട്ടാത്ത കേരളത്തിന്, നമുക്ക് ഇത് അവസാനിപ്പിച്ചേതീരൂ. അതിനുള്ള ശ്രമം ആരെങ്കിലും എടുക്കുന്നുണ്ടോ? സര്‍ക്കാരിന്റെ സമീപനം ഇക്കാര്യത്തിലെന്താണ്? ബിഷപ്പിന് ദുരുദ്ദേശ്യമില്ലായിരുന്നുവെന്ന് കണ്ടെത്തിയ സിപിഎമ്മും ബിഷപ് ഹൗസിലെത്തി അദ്ദേഹത്തെ കണ്ട മന്ത്രിയും അദ്ദേഹത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്തോ? ബിഷപ് പറഞ്ഞതിനെ ശരിവച്ചു സിപിഎം എന്ന ആക്ഷേപത്തിന് അടിസ്ഥാനമുണ്ടോ?