ക്ഷമകെട്ട് ജനം; കുറയാതെ രോഗവ്യാപനം; തുറക്കാറായോ കേരളം?

കോവിഡ് വ്യാപനത്തില്‍ രാജ്യത്ത് ഏറ്റവും മോശം നിലയിലുള്ള സംസ്ഥാനമായി തുടരുന്നു കേരളം. ഒന്നാം തരംഗത്തില്‍ മികച്ച പ്രതിരോധം നടത്തിയെന്ന് വിലയിരുത്തപ്പെട്ട അതേ സംസ്ഥാനം രണ്ടാം തരംഗത്തില്‍ കിതയ്ക്കുന്നു. അയല്‍സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തുകയാണ്.  അതേസമയം തുടരുന്ന ലോക്​ഡൗണില്‍ വരുമാനമാര്‍ഗമടഞ്ഞ് 17 പേര്‍ ഈ ഒന്നര മാസത്തിനിടെ ജീവനൊടുക്കി. വ്യാപാരലോകം ക്ഷമയുടെ നെലല്ിപ്പലക കണ്ടു കഴിഞ്ഞു. ഇങ്ങനെ മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് സര്‍ക്കാരും തിരിച്ചറിയുന്നു. പക്ഷേ രോഗവ്യാപനത്തിന്‍റെ തോത് കണക്കാക്കിയാല്‍  ഇളവുകള്‍ വലിയ ദുരന്തത്തിലേക്ക് നമ്മെ തള്ളിവിടുമോ എന്ന ആശങ്കയുയര്‍ത്തുന്നു. ഇളവുകളില്‍ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ മലയാളി തയ്യാറാകുമോ എന്നതാണ് പ്രധാനം. ഓണക്കാല തുറന്നുവിടല്‍ നമ്മുടെ ആരോഗ്യമേഖലയ്ക്ക് താങ്ങാനാവാത്ത ഭാരം സമ്മാനിക്കുമോ. തുറക്കാറായോ കേരളം ?