മൂന്നു ദിവസത്തെ ഇളവുകള്‍ ശാസ്ത്രീയമോ?; തയ്യാറെടുത്തോ?

13,956  കേസുകളും 10.69 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമായി നില്‍ക്കുന്ന കേരളം മൂന്നു ദിവസത്തെ സമ്പൂര്‍ണ ഇളവുകളിലേക്ക് പോവുന്നു. ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി അനുവദിച്ച ലോക്‌‍‍ഡ‍ൗണ്‍ ഇളവുകള്‍ രോഗവ്യാപനത്തിന് വഴിതുറക്കുമെന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നു. പക്ഷേ സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് നീങ്ങുന്ന വ്യാപാരമേഖലയെ കൈപിടിച്ചുയര്‍ത്താന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് സര്‍ക്കാര്‍ പക്ഷം. മൂന്നു ദിവസത്തെ കടതുറക്കല്‍ എന്നത് ശാസ്ത്രീയമാണോ എന്നത് ഒരു വിഷയം. മൂന്നു ദിവസത്തേക്ക് പരിമിതപ്പെടുത്തുന്ന ഇളവുകള്‍ രോഗവ്യാപനത്തിന്‍റെ തോത് കുറയ്ക്കുമോ കൂട്ടുമോ. ട്രിപ്പിള്‍ ലോക്‌ഡൗണ്‍ ഉള്ള മേഖലകളടക്കം തുറക്കുന്നതിന് മുമ്പ് എന്ത് തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്?. സാമൂഹ്യഅകലം എന്ന കോവിഡ് പ്രതിരോധത്തിലെ പ്രധാനമാര്‍ഗം മലയാളി മറക്കുമോ. കൗണ്ടര്‍ പോയന്‍റ്  പരിശോധിക്കുന്നു, ഇളവുകള്‍ ശാസ്ത്രീയമോ?