ഭീഷണി കൊണ്ടോ കോവിഡ് പ്രതിരോധം?; സര്‍ക്കാര്‍ സമീപനം ജനാധിപത്യപരമോ?

നാളെ കടതുറക്കല്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച വ്യാപാരികളുമായി ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉറപ്പ്. അതേസമയം അതിജീവന സമരവുമായി കൂടുതല്‍ സംഘടനകള്‍ സമരപാതയിലേക്കെത്തുകയാണ്. ലോറട്ടറി വില്‍പനക്കാര്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നവര്‍, ബ്യൂട്ടി പാര്‍ലര്‍ ഉടമകള്‍ തുടങ്ങിയവരാണ് ഇന്ന് സമരത്തിനെത്തിയത്. ഇതോടെ സെക്രട്ടേറിയറ്റ് നട വീണ്ടും സമരകേന്ദ്രമായി മാറി. കോവിഡ് മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങേണ്ട നേരത്ത് അതിജീവനസമരങ്ങളോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനം ജനാധിപത്യപരമാണോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഭീഷണി കൊണ്ട് കോവിഡ് പ്രതിരോധമാകുമോ?