സര്‍ക്കാര്‍ ജനത്തെ വെല്ലുവിളിക്കുന്നോ?; ഇങ്ങനെ ‘നേരിടു’ന്നത് ശരിയോ..?

സര്‍ക്കാര്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും എല്ലാ ദിവസവും കടകള്‍ തുറക്കാനാകില്ലെന്നും മുഖ്യമന്ത്രി. അതിനപ്പുറത്തേക്ക് വ്യാപാരികള്‍ നീങ്ങിയാല്‍ നേരിടാനറിയാമെന്നും മുന്നറിയിപ്പ്. എന്നാല്‍ വ്യാപാരികള്‍ മാത്രമാണോ കടകള്‍ കൂടുതല്‍ സമയം തുറക്കണമെന്ന് ആവശ്യപ്പെടുന്നത്. നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. വ്യാപാര സ്്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്നാല്‍ തിരക്ക് കുറയുമെന്നാണ് ഐ.എം.എ നിലപാട്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണോ?