ഇനിയും കടകള്‍ അടച്ചിട്ട് കൊല്ലാക്കൊല വേണോ..? നിയന്ത്രണം ശാസ്ത്രീയമോ?

കേരളത്തില്‍ കോവിഡ് വ്യാപനം വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ടി.പി.ആര്‍ 10 ന് താഴേക്കു വന്നെങ്കിലും ശുഭസൂചനയെന്ന് ഉറപ്പിക്കാറായില്ല. കോവി‍ഡിനൊപ്പം ജീവിക്കാന്‍ ശീലിക്കുകയെന്നു സര്‍ക്കാര്‍ പറയുമ്പോഴും സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ശാസ്ത്രീയമായാണോ നടപ്പാക്കുന്നത്? ഇന്ന് കോഴിക്കോട് മിഠായിത്തെരുവില്‍ കച്ചവടക്കാരുടെ പ്രതിഷേധം സംഘര്‍ഷത്തിന്റെ വക്കോളമെത്തി. ലോക്ഡൗണിന്‍റെ പേരില്‍ കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതിനെതിരെ പ്രതിഷേധവുമായാണ് വ്യാപാരികള്‍ എത്തിയത്. കടകള്‍ തുറക്കാന്‍ ശ്രമിച്ചവരെ പൊലിസ് അറസ്റ്റുചെയ്ത് നീക്കി. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപാരികളുടെ പ്രതികരണം ഇതു തന്നെയാണ്. ശനിയും ഞായറും അടച്ചിടുന്നതെന്തിന്? കടകള്‍ കൂടുതല്‍ സമയം തുറക്കാന്‍ അനുവദിക്കാത്തതെന്ത് എന്നീ ചോദ്യങ്ങള്‍ ജനങ്ങളും ഉയര്‍ത്തുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പ്രതിരോധം തീര്‍ക്കാന്‍ കൊല്ലാക്കൊല വേണോ?