മാണി സിപിഎമ്മിന് അഴിമതിക്കാരനോ? കേരളാ കോണ്‍ഗ്രസിന് വേദനിച്ചോ?

കെ.എം.മാണിക്കെതിരെ സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ നടത്തിയ പരാമര്‍ശത്തില്‍ കേരള കോണ്‍ഗ്രസിനെ അനുനയിപ്പിച്ച് സിപിഎം. മാണി അഴിമതിക്കാരനാണെന്ന് അഭിഭാഷകന്‍ പറഞ്ഞിട്ടില്ലെന്നും ആരോപണം നേരിട്ടിരുന്നു എന്നാണ് പറഞ്ഞതെന്നും ജോസ് കെ.മാണി പ്രതികരിച്ചു. ഇക്കാര്യത്തില്‍ സിപിഎം നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും ജോസ് കോട്ടയത്ത് പറഞ്ഞു. നിയമസഭയിലെ കയ്യാങ്കളി യു.ഡി.എഫിന് എതിരായ സമരത്തിന്റെ ഭാഗമാണെന്ന് വരുത്തിതീർക്കാനുള്ള സിപിഎം ശ്രമം പൊളിക്കാൻ യു.ഡി.എഫ്. നിയമസഭയിൽ നടന്നത് കെ.എം.മാണിയെ മാത്രം ലക്ഷ്യം വച്ചുള്ള സമരമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ജോസ് കെ.മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തലയും പി.കെ.കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടപ്പോൾ അന്ന് മാണിയെ മർദ്ദിക്കാനായിരുന്നു സിപിഎം പദ്ധതിയെന്ന് കെ.മുരളീധരൻ ആരോപിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു.  കേരളാകോണ്‍ഗ്രസിനെ വേദനിപ്പിക്കാന്‍ ശ്രമിക്കുന്നതാരാണ്?