കേരളത്തിലെ കള്ളക്കടത്ത് സംഘങ്ങളുടെ രാഷ്ട്രീയ സ്വാധീനം എത്ര ?

മഞ്ഞലോഹത്തോടുള്ള മലയാളിയുടെ ഭ്രമമാണ് കേരളത്തില്‍ നിരവധി പെണ്‍കുട്ടികളുടെ ജീവനെടുത്തത്. സ്വര്‍ണത്തോടുള്ള ഇതേ അത്യാര്‍ത്തിയാണ് കേരളത്തെ സ്വര്‍ണകള്ളക്കടത്തുകാരുടെ ഇഷ്ടകേന്ദ്രമാക്കുന്നതും. നയതന്ത്ര ബാഗേജിലൂടെ തുടങ്ങി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ വരെ കള്ളക്കടത്ത് സ്വര്‍ണ്ണം കേരളത്തിലെത്തുന്നു. രാജ്യത്ത് ഏറ്റവുമധികം കള്ളക്കടത്ത് നടക്കുന്ന മൂന്ന് വിമാനത്താവളങ്ങള്‍ കേരളത്തിലാണ്. രാഷ്ട്രീയ സ്വാധീനത്തിന്‍റെ മേലാണ് സംസ്ഥാനത്ത് കള്ളക്കടത്ത് സംഘങ്ങള്‍ വിലസുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമുതല്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വരെയുള്ളവര്‍ കള്ളക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിന്‍റെ കഥകള്‍ പുറത്തുവരുന്നു. കേരളത്തിലെ കള്ളക്കടത്ത് സംഘങ്ങളുടെ രാഷ്ട്രീയ സ്വാധീനം എത്ര ?