ജോസഫൈന്റെ രാജിയിലെ പാഠമെന്ത്? അത് കാണേണ്ടത് ആരാണ്?

മിനിഞ്ഞാന്ന് വൈകിട്ട് നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇന്നലെ രാവിലെ ന്യായീകരിച്ച വനിത കമ്മിഷന്‍ അധ്യക്ഷ ഇന്നലെ വൈകിട്ടതിന് ഖേദം പ്രകടിപ്പിച്ചു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് പിരിയുമ്പോള്‍ എം.സി.ജോസഫൈന്‍ രാജിവച്ചൊഴിയുന്നു. ഇടതുപക്ഷത്തുനിന്നുതന്നെ വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയ പ്രശ്നത്തില്‍ പ്രതിപക്ഷസംഘടനകള്‍ പരസ്യപ്രതിഷേധത്തിലേക്ക് കടന്നപ്പോഴാണ് നിര്‍ണായക തീരുമാനം. രാജി സിപിഎം ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമായ മറുപടി പറഞ്ഞില്ല. ജോസഫൈന്റെ പരാമര്‍ശം പൊതുവേ സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ല എന്ന വിശദീകരണമാണ് വിവാദത്തില്‍ സിപിഎമ്മിന്റേത്. ഇനിയൊരു അധ്യക്ഷയെ നിശ്ചയിക്കുമ്പോള്‍ എന്തൊക്കെ പരിഗണിക്കണം എന്നതടക്കം ചര്‍ച്ചകളും സജീവമാണ്. അപ്പോള്‍ എം.സി.ജോസഫൈന്റെ രാജി നല്‍കുന്ന പാഠമെന്താണ്? അത് കാണേണ്ടതാരാണ്?