നെന്മാറയില്‍ കേട്ട ജീവിതകഥ നേരോ?; തെളിയേണ്ടത് എന്തൊക്കെ?

പ്രണയിച്ച പെണ്‍കുട്ടിയെ പത്തുവര്‍ഷം സ്വന്തം വീട്ടില്‍ ആരുമറിയാതെ ഒരു മുറിയില്‍ താമസിപ്പിച്ച യുവാവ്. പാലക്കാട് നെന്മാറയിലെ റഹ്മാനെ ഈ ദിവസങ്ങളില്‍ കേരളം കേട്ടത് അങ്ങനെയാണ്. എന്തുകൊണ്ട് അതുവേണ്ടിവന്നുവെന്ന് റഹ്മാനും സജിതയും പറഞ്ഞതും നമ്മള്‍ കേട്ടു. ഇനി കാണില്ലെന്ന് കരുതിയ മകളെക്കുറിച്ച് പെട്ടെന്നൊരുനാള്‍ കേട്ടപ്പോള്‍ ഓടിവന്ന സജിതയുടെ അച്ഛനമ്മമാര്‍. പിന്നാലെ റഹ്മാന്‍ പറഞ്ഞതെല്ലാം തള്ളിക്കളഞ്ഞ് അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍. അങ്ങനെ ഒരു അവിശ്വസനീയ കഥ കേട്ട് ഇരിക്കുകയുമാണ് നമ്മള്‍. പക്ഷെ അതിനപ്പുറമാണ് കാര്യങ്ങളുടെ ഗൗരവമെന്ന് വ്യക്തമാക്കി വനിതാ കമ്മിഷന്‍ രംഗത്തെത്തി. പത്തുവര്‍ഷം പൂട്ടിയിട്ടുവെന്നുവച്ചാല്‍ മനുഷ്യാവകാശലംഘനമാണ്, കേസെടുത്തു. അപ്പോള്‍ നെന്മാറയില്‍ തെളിയേണ്ടത് എന്തൊക്കെയാണ്?