ചികില്‍സാനിരക്ക് ഏകീകരിച്ചത് ഗുണകരമാകുമോ?; കൊള്ളക്ക് അറുതിയാകുമോ?

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികില്‍സാനിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവ്. ജനറല്‍ വാര്‍ഡില്‍ കഴിയുന്ന രോഗികളില്‍ നിന്ന് ഒരുദിവസം പരമാവധി 2645 രൂപയേ ഈടാക്കാവൂ. സി.ടി. സ്കാന്‍ ഉള്‍പ്പെടെ ചില ചെലവേറിയ പരിശോധനകളും വിലകൂടിയ ചില മരുന്നുകളും മിനിമം നിരക്കില്‍ നിന്ന് ഒഴിവാക്കി. കഞ്ഞിക്ക് 1300 രൂപയും പാരസെറ്റമോളിന് 25 രൂപയും ഈടാക്കിയ ആശൂപത്രികള്‍ കേരളത്തിലുണ്ടെന്ന് ബില്ലുകള്‍ ഉയര്‍ത്തിക്കാട്ടി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ചികില്‍‍സാനിരക്കുകള്‍ ഏകീകരിച്ച സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച കോടതി, അതിന് വിരുദ്ധമായി തുകയീടാക്കുന്നവരെ കര്‍ശനമായി നേരിടണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികില്‍സയ്ക്ക് മുന്‍കൂര്‍ തുക ഈടാക്കരുതെന്ന് മുഖ്യമന്ത്രി. ചികില്‍സാനിരക്ക് ഏകീകരിച്ച സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സ്വകാര്യചികില്‍സാനിരക്ക് ഏകീകരിച്ചത് ഗുണകരമാകുമോ?