രോഗബാധ ഇങ്ങനെ പോയാല്‍ വെല്ലുവിളിയോ? പ്രതിരോധം എങ്ങനെ‍?

കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ് കേരളത്തിലും. പോയവര്‍ഷം ഏപ്രില്‍ ഇതേ ദിവസങ്ങളില്‍ നാനൂറോളം രോഗികളായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരം കടക്കുകയാണ്. പോയവര്‍ഷം ഇതേ സമയം ഏതാണ്ട് നൂറ് രോഗികളാണ് ചികില്‍സയിലുണ്ടായി്രുന്നതെങ്കില്‍ ഇന്നത് രണ്ടു ലക്ഷത്തി അറുപത്തിയാറായിരത്തില്‍പ്പരം പേരാണ്. ആക്ടീവ് കേസുകള്‍ രണ്ടാഴ്ചക്കിടെ 255 ശതമാനം വര്‍ധിച്ചു. ഈ വര്‍ധനയ്ക്കനുസരിച്ച് എത്ര കണ്ട് നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെട്ടു. രോഗ ബാധ ഈ നിരക്കില്‍ മുന്നോട്ട് പോയാല്‍ അയല്‍ സംസ്ഥാനങ്ങളിലേതു പോലെ ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്തത നമുക്ക് വെല്ലുവിളിയാകുമോ ? പഴുതടച്ച പ്രതിരോധമോ കേരളത്തില്‍ ?