സ്ഥിതി ഗുരുതരം; രണ്ടാംതരംഗത്തിന് മുന്നില്‍ പകച്ചോ രാജ്യം?

അതിതീവ്ര കോവിഡ് വ്യാപനത്തിന് മുന്നിലാണ് നമ്മള്‍. തുടര്‍ച്ചയായി രണ്ടാംദിവസവും രാജ്യത്ത്് മൂന്നിലക്ഷത്തിലധികം പുതിയ കോവിഡ് രോഗികള്‍. സംസ്ഥാനത്ത് പ്രതിദിനക്കണക്ക് മുപ്പതിനായിരത്തിന് അടുത്തെത്തി. രാത്രി കര്‍ഫ്യൂവിന് പിന്നാലെ വാരാന്ത്യത്തിലെ അധിക നിയന്ത്രണങ്ങളിലേക്ക് നാളെ കടക്കുകയാണ് കേരളം. ദേശീയ ചിത്രത്തിലേക്ക് നോക്കിയാല്‍  ഓക്സിജന്‍ കിട്ടാതെ രോഗികള്‍ പിടഞ്ഞുമരിക്കുന്നത് ഈ ദിവസങ്ങളില്‍ കണ്ടു. ഓക്സിജന്‍ ക്ഷാമം യാഥാര്‍ഥ്യവുമാണ്. വാക്സീനാണ് പരിഹാരം എന്നിരിക്കെ അതിന്റെ മതിയായ ലഭ്യതയെക്കുറിച്ച് പരാതികള്‍ ഉയരുന്നു. വാക്സീന്‍ കേന്ദ്രങ്ങളില്‍ തിരക്കും ബഹളവും കണ്ടു. പിന്നാലെ വാക്സീന്‍ വിലയും നയവുമെല്ലാം രാഷ്ട്രീയ തര്‍ക്കവുമായും തുടരുന്നു. കോവിഡിനോട് പൊരുതിത്തോറ്റവരുടെ അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള പരിമിതിയും ഉറ്റവരുടെ വേദനയുമെല്ലാം കണ്ടു. സ്ഥിതി ഗുരുതരമാണ്. സമയം വിഴുപ്പലക്കിനുള്ളതല്ല. അപ്പോള്‍, വസ്തുതാപരമായി മാത്രം നമുക്ക് സംസാരിക്കാം. രാജ്യത്തെ കോവിഡ് രണ്ടാം വ്യാപനം നമ്മുടെ കണക്കുകൂട്ടലുകളെ പിന്നിലാക്കിയോ? തയാറെടുക്കാന്‍ വൈകിയോ രാജ്യം?