ജലീല്‍ എപ്പോള്‍ രാജിവയ്ക്കും? സര്‍ക്കാര്‍ നിലപാടില്‍ നീതിയുണ്ടോ?

മന്ത്രിയായി തുടരാന്‍ കെ.ടി.ജലീലിന് അര്‍ഹതയില്ലെന്ന് ലോകായുക്ത വിധിച്ചതിന്റെ പിറ്റേന്നത്തെ പ്രതികരണങ്ങളാണ് ഇത്രയും. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ബന്ധു കെ.ടി.അദീപിനെ നിയമിച്ചതില്‍ മന്ത്രി ജലീല്‍ അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതി‍ജ്ഞാലംഘനവും നടത്തിയെന്നാണ് ലോകായുക്ത കണ്ടെത്തിയത്. ഫെയ്സ്ബുക്ക് വഴിയാണ് ചെറുപ്രതികരണം മന്ത്രി നടത്തിയത് എങ്കില്‍ ഇന്ന് നിയമമന്ത്രി ഒരു സംശയവുമില്ലാതെ പറയുന്നു, രാജി ആവശ്യമില്ല. സിപിഎം സംസ്ഥാന സെക്രട്ടറി ആ മട്ടിലൊരു പ്രതികരണത്തിന് തയാറായില്ല എന്നതും ശ്രദ്ധേയമാണ്. ഏതായാലും പാര്‍ട്ടി, സര്‍ക്കാര്‍ പിന്തുണയില്‍ ജലീല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ലോകായുക്തയെ മാനിക്കേണ്ട എന്ന സര്‍ക്കാര്‍ നിലപാടില്‍ എത്രയുണ്ട് നീതി, ന്യായം? രാജിയല്ലാതൊരു മാര്‍ഗം ജലീലിന് മുന്നിലുണ്ടോ?