കേസുകൾ പിൻവലിച്ചത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടോ..? അതോ ബാലൻസിങ്ങോ..?

ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഗുരുതര ക്രിമിനല്‍സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കുക. ഗുരുതര ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍പിന്‍വലിക്കില്ല. നാമജപ ഘോഷയാത്രപോലുള്ള പ്രതിഷേധങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകളാണ് പിന്‍വലിക്കുക പൗരത്വനിയമഭേദഗതിക്കെതിരെ സമരം ചെയ്തവരുള്‍പ്പെടുന്ന കേസുകളും പിന്‍വലിക്കും. അതിലും ഗുരുതര സ്വഭാവമുള്ള കേസുകള്‍തുടരും. വൈകിവന്ന വിവേകമെന്ന് പ്രതിപക്ഷനേതാവ്. രണ്ട് പ്രക്ഷോഭങ്ങളെയും രണ്ടായികാണണമെന്ന് ബിജെപി. . സമരങ്ങളുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കുന്നതെന്തിന്?