ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിക്കുമോ? പരിഹാരവഴി തുറക്കുമോ ചർച്ച?

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്ന ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കും. സമരം അനാവശ്യമെന്നും എന്തിനാണ് സമരമെന്നുമുള്ള നിലപാടുകളില്‍നിന്ന് സിപിഎം പിന്‍മാറുകയും പിന്നാലെ ചര്‍ച്ചയ്ക്ക് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു എന്നതാണ് കാര്യം. സര്‍ക്കാര്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ ഉദ്യോഗാര്‍ഥികളെ ബോധ്യപ്പെടുത്തണമെന്ന് ഇന്നുചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു. ചര്‍ച്ചയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് പിന്നാലെ മന്ത്രി ഇ.പി.ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇനിയറിയേണ്ടത്, പ്രശ്നപരിഹാരത്തിലേക്ക് വഴിതുറക്കുമോ ഈ നീക്കം എന്നതാണ്. ഒപ്പം, എന്താണ് ഈ ഘട്ടത്തില്‍ ചര്‍ച്ചയെന്ന നിലപാടിലേക്ക് സിപിഎമ്മിനെയും സര്‍ക്കാരിനെയും നയിച്ചത്?