ശബരിമല ഇക്കുറിയും വോട്ടുവീഴ്ത്തുമോ..? ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമോ?

ശബരിമല വിഷയത്തില്‍ നിയമനിര്‍മാണ പ്രഖ്യാപനവുമായി ഒരു മുഴം മുന്നേ എറിഞ്ഞ യുഡിഎഫ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഇടതുമുന്നണിയെ വെല്ലുവിളിക്കുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‌ നിയമനിര്‍മാണം സാധ്യമല്ലെന്നും യുഡിഎഫിന്‍റേത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നുമാണ് ഭരണമുന്നണിയുടെ നിലപാട്. ആചാരസംരക്ഷണത്തിനുളള യു.ഡി.എഫിന്റെ കരട് ബില്‍ രാഷ്ട്രീയതന്ത്രം മാത്രമെന്ന് ബിജെപിയും പറയുന്നു. അതേസമയം, കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയാണെന്ന നിലപാടില്‍ അന്ന് ഉറച്ചു നിന്ന മുഖ്യമന്ത്രിയാകട്ടെ അന്തിമ വിധിക്ക് ശേഷം ശേഷം എല്ലാവരുമായി ചര്‍ച്ച ചെയ്തേ തീരുമാനമെടുക്കൂ എന്ന് പറയുന്നു. ശബരിമല യുവതീ പ്രവേശം ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടതുണ്ടോ? വോട്ടു രാഷ്ട്രീയമാണോ യുഡിഎഫിന്‍റെ ബില്ലിന് പിന്നില്‍. കേരളത്തെ കലാപഭൂമിയാക്കിയ ഒരു വിഷയത്തില്‍ കൃത്യമായ നിലപാട് പറഞ്ഞുവേണോ ഭരണമുന്നണി തിരഞ്ഞെടുപ്പിനെ നേരിടാന്‍..?