ഉപജാപകര്‍ ഭരണക്കാരോ ഭാഷാവിദഗ്ധരോ? കാലടിയിൽ ആരുടെ താൽപര്യം

സംസ്കൃത സര്‍വകലാശാലയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വളരെ ഗുരുതരമായ ആരോപണമാണ് മുന്‍ എം.പിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ എം.ബി രാജേഷ് ഉന്നയിക്കുന്നത്. യോഗ്യതകളുണ്ടായിട്ടും അദ്ദേഹത്തിന്‍റെ ഭാര്യ നിനിത കണിച്ചേരി നിയമിക്കപ്പെടുന്നത് തടയാന്‍ മൂന്നു തരത്തിലുള്ള ഉപജാപം നടന്നു എന്ന് രാജേഷ് പറയുന്നു. ഇന്‍റര്‍വ്യൂവിവിന് മുമ്പ് അയോഗ്യയാക്കാന്‍, ഇന്‍റര്‍വ്യൂ ബോര്‍ഡില്‍, ജോലിക്ക് ചേരുന്നത് തടയാന്‍. പക്ഷേ ഈ ഉപജാപകസംഘത്തിലെ മറ്റുള്ളവര്‍ ആരെല്ലാമെന്ന് വെളിപ്പെടുത്താന്‍ രാജേഷ് തയാറായില്ല.  സംസ്കൃത സര്‍വകലാശാലയിലെ ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഭാഷാ വിദ്ഗധരായി പങ്കെടുക്കുന്നവരുടെ താല്‍പര്യമെന്താണ്. ഇത്തരം ഉപജാപങ്ങള്‍ നടത്തുന്ന വിദഗ്ധരെ സമിതിയില്‍ ഉള്‍പ്പെടുത്തുന്ന സര്‍വകലാശാല ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്. യോഗ്യതയുള്ള ഒരു ഉദ്യോഗാര്‍ഥി രാഷ്ട്രീയ നേതാവിന്‍റെ ഭാര്യയായിപ്പോയി എന്നതിന്‍റെ പേരില്‍ മാത്രം വിചാരണ ചെയ്യപ്പെടുകയാണോ? ഉപജാപകര്‍ ഭരണക്കാരോ ഭാഷാവിദഗ്ധരോ ?