വീര്യം ചോരാതെ കര്‍ഷകസമരം; കേന്ദ്രം സമവായത്തിന്‍റെ പാതയിലോ?

വീര്യമൊട്ടും ചോരാതെ തുടരുന്ന കര്‍ഷക സമരത്തിന് പരിഹാരം കാണാന്‍ കേന്ദ്രത്തിനാവുന്നില്ല. ഇന്ന് സര്‍വകക്ഷി യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രി കാര്‍ഷികനിയമങ്ങള്‍ ഒന്നരവര്‍ഷം മരവിപ്പിച്ച് നിര്‍ത്താമെന്ന വാഗ്ദാനം ആവര്‍ത്തിച്ചു.  തൽക്കാലത്തേക്കു നിയമങ്ങൾ മരവിപ്പിച്ചുകൂടേയെന്നു  സുപ്രീം കോടതി ചോദിച്ചപ്പോൾ പറ്റില്ലെന്നു പറഞ്ഞ സർക്കാരാണ് ഇപ്പോൾ ഈ നിലപാടെടുക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച സമിതിയോടു പോലും സഹകരിക്കില്ലെന്നും നിയമങ്ങൾ പിൻവലിക്കാതെ തങ്ങൾ പിൻമാറില്ലെന്നുമുള്ള കർഷക നിലപാടാണു സർക്കാരിന്റെ ചുവടുമാറ്റത്തിന് പ്രധാനകാരണം. മാത്രവുമല്ല സിഖ് സമരമെന്ന ചിത്രം മാറി ജാട്ടുകളുടെ മുന്നേറ്റവും ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. കാര്‍ഷിക നിയമത്തില്‍ സര്‍ക്കാര്‍ സമവായത്തിന്‍റെ പാതയിലോ?