ഐസക് വെല്ലുവിളിക്കുന്നോ? സിപിഎമ്മില്‍ സംഭവിക്കുന്നത്

കെഎസ്എഫ്ഇയിലെ വിജിലൻസ് െറയ്ഡില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി സിപിഎം. പരസ്യപ്രതികരണം ഒഴിവാക്കണമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഐസക്കിനും ആനത്തലവട്ടത്തിനും വിമര്‍ശനം. പാര്‍ട്ടിയിലും സര്‍ക്കാരിലും ഭിന്നിപ്പുണ്ട് എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നുവെന്നും എന്തും വിവാദമാക്കുമെന്ന തിരിച്ചറിവ് പ്രധാനമാണെന്നും വാര്‍ത്താക്കുറിപ്പില്‍ സി.പി.എം വ്യക്തമാക്കി. തനിക്കെതിരായ  വിമര്‍ശനത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് പാര്‍ട്ടിയില്‍ പറഞ്ഞോളാമെന്ന് ധനമന്ത്രി തോമസ് ഐസക്. അതിനു മുന്‍പ് ഒന്നും പറയില്ല. തിരഞ്ഞെടുപ്പുകാലത്ത് വിവാദം പാടില്ലയെന്നത് ശരിയായ നിലപാടാണെന്നും ഐസക്ക് പറ‍ഞ്ഞു. മുഖ്യമന്ത്രിക്കു പിന്നാലെ മറ്റു മന്ത്രിമാരും ഐസക്കിന്റെ നിലപാടിനെ തള്ളി രംഗത്തെത്തിയിരുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പാര്‍ട്ടിയിലോ സര്‍ക്കാരിലോ പ്രശ്നം?