ശിവശങ്കറിനെതിരെ തെളിവുണ്ടോ? കോടതിയിൽ കസ്റ്റംസ് വിയർക്കുന്നതെന്ത്?

എം.ശിവശങ്കറിന്റെ അറസ്റ്റ് എന്തുതെളിവിന്റെ അടിസ്ഥാനത്തിലെന്ന് കോടതി. കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷയിലെ വീഴ്ചകളില്‍ വിമര്‍ശനവും. എം.ശിവശങ്കറിന്റെ വ്യക്തിപരമായ മേല്‍വിലാസം മാത്രം ഉള്‍പ്പെടുത്തി, ഔദ്യോഗികപദവികളെക്കുറിച്ച് മിണ്ടാത്തതെന്തെന്നു കോടതി. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കാളിത്തമെന്തെന്ന് തെളിവുകള്‍ ചൂണ്ടിക്കാട്ടി കോടതിയുടെ ചോദ്യം. എങ്കിലും അന്വേഷണം നിര്‍ണായകഘട്ടത്തിലായതിനാല്‍ ശിവശങ്കറിനെ കോടതി  അഞ്ചുദിവസം കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. അതിനിടെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇഡി നോട്ടിസ്;  എന്നാല്‍ കോവിഡാനന്തര ചികില്‍സയ്ക്കായി രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. എം.ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കാളിത്തമെന്തെന്ന കോടതിയുടെ സംശയത്തിനു മറുപടിയുണ്ടോ?