കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉന്നം വയ്ക്കുന്നോ?

സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയില്‍ എംശിവശങ്കറിന് ലഭിച്ച കോഴയെന്ന് ആവര്‍ത്തിച്ച് എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍. ലോക്കറില്‍ കണ്ടെത്തിയ പണം ലൈഫ് മിഷനിലെ കൈക്കൂലിയെന്ന് സ്വപ്ന മൊഴി നല്‍കിയെന്ന് വിജിലന്‍സും. എന്നാല്‍ ഈ ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് വിജിലന്‍സിന്  സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഗുരുതരമായ ആരോപണങ്ങള്‍ ഇ.ഡി. കോടതിയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസാണ് കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യമെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്റെ പ്രതിരോധം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉന്നം വയ്ക്കുന്നോ?