കമറുദ്ദീന്‍റെ തട്ടിപ്പൊന്നും ലീഗ് അറിഞ്ഞില്ലേ? എങ്ങനെ ഒഴിഞ്ഞുമാറും?

നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മുസ്ലീം ലീഗ് എംഎല്‍എ എം.സി കമറുദ്ദീന്‍റെ പ്രതികരണം എല്ലാം രാഷ്ട്രീയ പ്രേരിതം എന്നാണ്.  കോടതി റിമാന്‍ഡ് ചെയ്ത എംഎല്‍എ അധികം വൈകാതെ ജില്ലാ ജയിലിലത്തും. ഫാഷന്‍ ഗോള്‍ഡ് ജ്വലറിയുടെ േപരില്‍ എംഎല്‍എയും കൂട്ടരും നടത്തിയ വ്യാപക തട്ടിപ്പില്‍  പണം നഷ്ടമായ നിക്ഷേപകരില്‍ ഏറെയും മുസ്‍ലിം ലീഗ് അണികളും നേതാക്കളുമാണ്. സ്വര്‍ണക്കടത്തും ലൈഫ് മിഷനും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷത്തിന് തിരിച്ചടിയായി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ്. എന്നാല്‍ കമറുദ്ദീന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ ്ചെന്നിത്തല ചുറ്റും അമിട്ടുകള്‍ പൊട്ടുമ്പോള്‍ പകരം മാലപ്പടക്കമെങ്കിലും പൊട്ടിച്ചെന്ന പ്രതീതി സൃഷ്ടിക്കാനാണ് കമറുദീനെ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചു. 

ഇന്നത്തെ അറസ്ററ് രാഷ്ട്രീയ പ്രേരിതമെന്നാണ് മുസ്ലീം ലീഗിന്‍റെയും നിലപാട്. പക്ഷേ ഒരു വര്‍ഷത്തോളമായി കമറുദ്ദീനെതിരെ ഉണ്ടായിരുന്ന പരാതികള്‍ പാര്‍ട്ടി നേതൃത്വം അറിഞ്ഞില്ലേ എന്നതാണ് മുഖ്യചോദ്യം. ബിനീഷ് കോടിയേരി വിഷയത്തില്‍ സിപിഎമ്മിന് ഉത്തരവാദിത്തമുണ്ടെങ്കില്‍ എംസി കമറുദ്ദീന്‍റെ കാര്യത്തില്‍ അതിലേറെ ഉത്തരവാദിത്തം ലീഗിനില്ലേ? കമറുദ്ദീനില്‍ കൈകഴുകാനാവുമോ ലീഗിന്?