അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസില്‍; കേന്ദ്ര ഏജന്‍സികളെ ഭയക്കുന്നതെന്തിന്?

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ ശക്തമായ നിലപാടുമായി തിരിഞ്ഞിരിക്കെ, മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്  ഇ.ഡിയുടെ നോട്ടിസ്. വെളളിയാഴ്ച കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം. സാമ്പത്തിക ആരോപണങ്ങളില്‍ വിശദീകരണം തേടാനാണ് രവീന്ദ്രനെ വിളിപ്പിച്ചത് . സംസ്ഥാനത്തെ കേസുകള്‍ ഏറ്റെടുക്കാന്‍ സിബിഐക്ക് നല്‍കിയ പൊതു സമ്മതപത്രം സര്‍ക്കാര്‍ പിന്‍വലിച്ച അതേ ദിവസമാണ് ഇ.ഡിയുടെ അടുത്ത നടപടി. 

സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ മകന്‍ ബിനീഷിന്റെ വീട്ടിലും ബെനാമി ഇടപാടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലുമായി വ്യാപക റെയ്ഡ് നടന്നതും ഇതേ ദിവസമാണ്. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൂടുതല്‍ ചോദ്യങ്ങളോ?