മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണോ?; സ്വപ്നയുടെ മൊഴിയുടെ പൊരുളെന്ത്?

സ്വപ്ന സുരേഷെന്ന കള്ളക്കടത്ത് കേസ് പ്രതിയായ വിവാദ വനിത എങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രൊജക്ടില്‍ ജീവനക്കാരിയായത്. ? കേരളം കഴിഞ്ഞ മൂന്മുമാസമായി ഉന്നയിക്കുന്ന ചോദ്യത്തിന് അവര്‍ തന്നെ നല്‍കിയ മറുപടി ഇന്ന് പുറത്തുവന്നിരിക്കുന്നു. സര്‍ക്കാരിലേക്കുള്ള പാത ആദ്യം തുറന്നുകിട്ടിയത് മുഖ്യമന്ത്രി വഴിയാണെന്ന് സ്വപ്ന സുരേഷ് പറയുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്ര‍ട്ടറിയായിരുന്ന എം.ശിവശങ്കറെക്കുറിച്ച് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാെണന്ന് സ്വപ്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൊടുത്ത മൊഴിയില്‍ വ്യക്തമാക്കുന്നു.

യുഎഇ കോണ്‍സുലര്‍ ജനറല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയ സ്വകാര്യ സന്ദര്‍ശനത്തിനിടയിലായിരുന്നു ഇത്. സ്പേസ് പാര്‍ക്കിലെ തന്‍റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞായിരുന്നെന്നും ഈ വിവാദവനിത അവകാശപ്പെടുന്നു. എന്നാല്‍ വിവാദങ്ങളുണ്ടായപ്പോഴാണ് താന്‍ ഈ വ്യക്തിയുടെ നിയമനത്തെക്കുറിച്ച് അറിയുന്നതെന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രി ആവര്‍ത്തിച്ച് പൊതുസമൂഹത്തോട് പറയുന്നു. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ കള്ളക്കടത്ത് കേസ് പ്രതി ബോധപൂര്‍വം ശ്രമിക്കുന്നതാണോ. അങ്ങനെയല്ലെങ്കില്‍ മുഖ്യമന്ത്രി കേരളത്തോട് മൂന്നുമാസവും പറഞ്ഞത് കള്ളമാണോ ? സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ പൊരുളെന്ത് ?